കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന് ഹനാന് ഹുസൈന് ആണ് മരിച്ചത്.
ഇരുപത് വയസ്സായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്ന കോംപ്ലക്സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാന് കുഴഞ്ഞു വീണത്.
ഹനാനെ അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുക്കം ടാര്‍ഗറ്റ് കോളേജില്‍ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ത്ഥിയാണ്.