കൊല്ലം: പ്രമുഖ വ്ലോഗര്‍ അമലാ അനുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് വനിതാ വ്ലോഗര്‍ക്ക് എതിരെ കേസെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തിലാണ് അമല അനു അതിക്രമിച്ച് കയറിയത്. വനത്തില്‍ അതിക്രമിച്ച് കയറി ഇവര്‍ വ്ലോഗ് ഷൂട്ട് ചെയ്തിരുന്നു. കാട്ടില്‍ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
also read: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം, മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
ഇവര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.