വയനാട്: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മുട്ടിലില്‍ ആണ് നടുക്കുന്ന സംഭവം. വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യഥു, മിഥുന് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര് ചികിത്സയിലാണ്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര് മരണമടഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്.
also read: അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം; 15 മരണം, 40 പേരെ കാണാതായി
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്ത് മുന്‍പും വാഹനാപകടം ഉണ്ടായിട്ടുണ്ട്.