പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. ധോണി സ്വദേശി ശിവരാമനാണ് ദാരുണമായി മരിച്ചത്. 60 വയസായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.
എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. ആനയെ കണ്ട് ഓടി പാടത്തേക്കിറങ്ങിയ ശിവരാമനെ പിന്നാലെയെത്തിയ ആന ചവിട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.