ജോലിക്കായി യാചിച്ച് മണിക്കൂറുകളോളം വെയില് കൊണ്ടുനിന്ന യുവാവിന് 50 കമ്പനികളില്‍ നിന്ന് ജോലി വാഗ്ദാനം. ഘാന സ്വദേശി ഐസക് ഖ്വാമേ അഡ്ഡെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. തന്റെ വിദ്യാഭ്യാസ യോഗ്യതയും ഫോണ്‍ നമ്പറും എഴുതിയ പ്ലക്കാര്‍ഡുമേന്തി റോഡില്‍ നിന്നാണ് ഐസക് തൊഴിലവസരം തേടിയത്.
ഒന്നരമണിക്കൂറോളം പെരുവഴിയില്‍ ആ നില്പ് തുടര്‍ന്നതിന് ഫലമുണ്ടായെന്നും ഏകദേശം 50 കമ്പനികളില്‍നിന്ന് ജോലി വാഗ്ദാനമുണ്ടായെന്നും ഐസക് പിന്നീടു വെളിപ്പെടുത്തി.
പ്ലക്കാര്‍ഡുമായി വഴിയോരത്തു നില്ക്കുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ താന്‍ ഒരുപാടു കളിയാക്കലുകള്‍ നേരിട്ടെങ്കിലും അതിനു താന്‍ കാണിച്ച ധൈര്യം ഫലം കണ്ടുവെന്നാണ് ഐസക് പറയുന്നത്.
ആദ്യം നിന്ന സ്ഥലത്ത് എല്ലാവരും തന്നെ നോക്കി പരിഹസിച്ചെന്നും അവിടെനിന്നു മറ്റൊരു സ്ഥലത്തേക്കു മാറിനിന്നപ്പോള്‍ തികച്ചും പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും ഉറപ്പായും ഒരു ജോലി കിട്ടുമെന്ന് അവിടെയുള്ളവര്‍ ആശ്വസിപ്പിച്ചെന്നും ഐസക് പറയുന്നു.