കല്‍പ്പറ്റ: അച്ഛന് മരുന്ന് വാങ്ങി വരുന്ന വഴി മിച്ചം വന്ന കാശിന് എടുത്ത ലോട്ടറിടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചതിന്റെ അമ്പരപ്പിലാണ് സുനീഷ്. കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് കോറോം മൊട്ടമ്മല്‍ കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകന് നിര്‍മ്മലിനെയും കുടുംബത്തെയും തേടിയെത്തിയത്.
അസുഖബാധിതനായ അച്ഛനു മരുന്നു വാങ്ങാന്‍ മാനന്തവാടിയില്‍ എത്തിയതായിരുന്നു സുനീഷ്. മരുന്നു വാങ്ങിയതിന്റെ ബാക്കി തുകയ്ക്ക് കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് എടുത്തു. ഈ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. കഴിഞ്ഞ 30നാണ് ലോട്ടറിയടിച്ചത്.
also read : കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; രോഗിയാണെന്ന് ശ്രീജിത്ത് രവി കോടതിയില്‍
ഇതറിഞ്ഞു ചന്ദ്രന് ടിക്കറ്റ് ഭദ്രമായി സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് അയല്‍വാസിയുടെ സഹായത്തോടെ ടിക്കറ്റ് കനറാ ബാങ്ക് കോറാം ശാഖയില്‍ ഏല്പിച്ചു. ചന്ദ്രനും ഭാര്യ മോളിയും അഞ്ചു മക്കളും അമ്മയും രണ്ടു ഭാര്യാസഹോദരിമാരും ഉള്‍പ്പെടെ 10 പേരാണ് ഒരു കൊച്ചു വീട്ടില്‍ കഴിയുന്നത്. അതിനാല്‍ കയറിക്കിടക്കാന്‍ ചോരാത്ത വീടുപണിയണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നുമാണ് കുടുംബത്തിന്റെ ആഗ്രഹം.