പയ്യോളി: വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ തുറയൂരിലാണ് സംഭവം. പയ്യോളി അങ്ങാടി എളാച്ചിക്കണ്ടി സജിയുടെയും ഇന്ദുലേഖയുടെയും മകള്‍ നൈസയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പത്തൊന്‍പത് വയസ്സായിരുന്നു. കഴിഞ്ഞദിവസം ഒന്നരയോടെയാണ് നൈസയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മണിയൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥിനിയാണ് നൈസ. കഴിഞ്ഞ ദിവസം കോളേജില്‍ നിന്ന് നൈസ നേരത്തെ വീട്ടിലെത്തുകയായിരുന്നു.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുഹൃത്തുക്കള്‍ നല്കിയ വിവരമനുസരിച്ച് മാതാപിതാക്കള്‍ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടനെ തന്നെ നാട്ടുകാര്‍ നെസയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിതികരിച്ചിരുന്നു. നേഹയാണ് സഹോദരി.