തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂരിലെ മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന് – രശ്മി ദമ്പതികളുടെ മകളായ അനൂജ ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ചേര്‍പ്പില്‍ വല്ലച്ചിറ ഷാപ്പിന് സമീപം ആണ് അപകടം നടന്നത്. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനൂജയെ നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
also read: അയല്‍വാസിയുടെ നായ കുരച്ചത് ഇഷ്ടമായില്ല, നായയെയും ഉടമസ്ഥനെയും ഇരുമ്പ് വടിക്കടിച്ച് യുവാവ്, വീഡിയോ
തൃശൂര്‍ എലൈറ്റ് മിഷന് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അനൂജ. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. വൈറ്റിലയില്‍ സ്വകാര്യ കോളേജില്‍ പോസ്റ്റ് ഗ്രാജുവേഷന് വിദ്യാര്‍ഥിനിയാണ് അനുജ. സഹോദരങ്ങള്‍: അഞ്ജന അജയകുമാര്‍, അശ്വിന് അജയകുമാര്‍.