അയല്‍വാസിയുടെ നായ കുരച്ചതില്‍ കുപിതനായ യുവാവ് നായയെയും ഉടമസ്ഥരെയും ഇരുമ്പ് വടിക്കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. ഡല്‍ഹി പശ്ചിം വിഹാര്‍ പ്രദേശത്താണ് സംഭവം. യുവാവ് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും എഎന്‍ഐ പുറത്ത് വിട്ടു.
പരുക്കേറ്റ മൂവരും ചികില്‍സയിലാണ്. ചുവന്ന ബനിയന് ധരിച്ച യുവാവാണ് ആക്രമണം നടത്തുന്നത്. യുവാവ് ദണ്ഡുമായി എത്തുന്നതും നായയുടെ തല ഉന്നമാക്കി ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ട് പിന്നാലെ എത്തുന്ന വീട്ടുടമയെയും സ്ത്രീയെയും മകനെന്ന് കരുതുന്ന ചെറുപ്പക്കാരനെയും യുവാവ് ഇരുമ്പ് വടിക്ക് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
also read: കാറ്റില്‍ നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ചു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
അടിയേറ്റ് നായയും വീട്ടുകാരനും നിലത്ത് വീഴുന്നതും നായ പിന്നീട് നടക്കുമ്പോള്‍ ഒരു വശത്തേക്ക് മറിഞ്ഞ് പോകുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
Delhi |A man injured 3 members of a family in his neighbourhood in Paschim Vihar by hitting them with an iron rod allegedly after their pet dog barked at him. He also hit the dog & injured it
Dog's owner says they filed complaint,FIR yet to be registered. Injured under treatment pic.twitter.com/Do0j4QmMVR
— ANI (@ANI) July 4, 2022
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ ഇതുവരേക്കും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.