കോഴിക്കോട്: കാറ്റിലും മഴയിലും നിലംപൊത്തിയ തെങ്ങില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. വയനാട് മാനന്തവാടി സ്വദേശി അശ്വിന് ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐഎംജിക്ക് സമീപമാണ് അപകടം.
ഞായറാഴ്ച്ച രാത്രി പത്ത് മണിക്കായിരുന്നു അപകടം. മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തെങ്ങിലിടിച്ച് അശ്വിന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് അശ്വിനെ ആശുപത്രിയില്‍ എത്തിച്ചത്. അശ്വിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ച യുവാവ് ഇന്ന് രാവിലെയാണ് മരിച്ചത്.