ഷിംല: സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വന്‍അപകടം. സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ അടക്കം 16 പേര് അപകടത്തില്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കുള്ളുവിലാണ് ദാരുണ സംഭവം. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെവ്ലി ഷാന്‍ഷെര്‍ റോഡില്‍ കുളു സയിഞ്ചു താഴ് വരയില്‍ രാവിലെ 8.30 ഓടേയാണ് അപകടം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
also read: സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, ഇന്നത്തെ വില ഇങ്ങനെ
അപകടത്തില്‍ 16 പേര് മരിച്ചതായി കുളു ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് ഗാര്‍ഗ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. അപകടം നടക്കുന്ന സമയത്ത് 40 ഓളം വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.