കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില മുകളിലേക്ക്. ഇന്ന് 200 രൂപയാണ് സ്വര്‍ണ്ണവിലയില്‍ കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,400 രൂപയായി ഉയര്‍ന്നു.
ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രാജ്യത്ത് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ്.
also read: ചുമയ്ക്കുള്ള മരുന്നിന് പകരം നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍, വിദ്യാര്‍ത്ഥി ആശുപത്രിയില്‍
ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില. ഇനിയും വില വര്‍ധിക്കുമെന്നാണ് വിവരം.