കൊല്ലം: ചുമയ്ക്കുള്ള മരുന്നിന് പകരം വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍. കൊല്ലത്താണ് സംഭവം. ശാരീരിക അസ്വസ്ഥത ഉണ്ടായ കുറ്ററ സ്വദേശിയായ ആശിഖിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം.
കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അച്ഛനോടൊപ്പം പനിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു ആഷിഖ്. പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയില്‍ ചുമയുടെ മരുന്നു വാങ്ങി. വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോള്‍ കുട്ടിക്ക് ശാരീരിക അസ്വസ്ഥയുണ്ടായി.
also read: കനത്ത മഴ, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കടലാക്രമണത്തിന് സാധ്യത
ഇതേത്തുടര്‍ന്ന് കുട്ടിയെ ഉടന്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തറ തുടയ്ക്കുന്ന ലോഷന്‍ നല്‍കിയെന്നാണ് ആഷിഖിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതരും പ്രതികരിച്ചു.
കുട്ടിയുടെ ബന്ധുക്കള്‍ തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില്‍ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.