കൊല്ലം: വിനോദയാത്രയ്ക്ക് പോകാനിരിക്കെ ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. കൊല്ലം ജില്ലയില്‍ രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പാണ് ബസ്സിന് തീപിടിച്ചത്. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്.
പൂത്തിരിയില്‍ നിന്ന് തീ ബസിലേക്ക് തീ പടര്‍ന്നുവെങ്കിലും പെട്ടെന്ന് തന്നെ അണച്ചതിനാല്‍ അപകടം ഒഴിവായി. സംഭവത്തില്‍ കോളേജിന് യാതൊരു പങ്കില്ലെന്നും ബസ് ജീവനക്കാരാണ് ഉത്തരവാദികളെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
also read: ‘മനുഷ്യനും ദൈവവും ഒന്നിക്കുന്നു’; വധുവായി അണിയിച്ചൊരുക്കി ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍
വിദ്യാര്‍ഥികളെ ആവേശത്തിലാക്കാന്‍ വേണ്ടി ബസ് ജീവനക്കാര്‍ തന്നെയാണ് ഇത്തരത്തില്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബസുകളിലായിട്ടായിരുന്നു കോളേജില്‍ വിനോദയാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരുന്നത്.
ഇതില്‍ ഒരു ബസിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്. കോളേജ് ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും ഭാഗത്ത് നിന്നുണ്ടായ നടപടി അല്ലെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്. അതേസമയം വാഹനം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും നിലവില്‍ ബസ് വിനോദയാത്രയ്ക്കായി ഉപയോഗിച്ചിരിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അന്‍സാരി പറഞ്ഞു.