സാന്‍ പെദ്രോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍. സാന്‍ പെദ്രോയിലാണ് ഏറെ അമ്പരപ്പിക്കുന്ന സംഭവം. മെക്സിക്കന്‍ മേയര്‍ വിക്ടര്‍ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഒക്സാക എന്ന സ്ഥലത്ത് വെച്ചായിരുന്നു മനുഷ്യനും ചീങ്കണ്ണിയും തമ്മിലുളള അപൂര്‍വ്വ വിവാഹം.
സമുദായ ആചാരങ്ങളുടെ ഭാഗമായാണ് ഈ അപൂര്‍വ്വ വിവാഹം. പ്രകൃതി കനിയാനുള്ള പ്രാര്ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്. ഭൂമിയുടെ പ്രതിനിധിയായാണ് ചീങ്കണ്ണിയെ ഈ സമുദായം കാണുന്നത്.
ചീങ്കണ്ണിയെ പള്ളിയിലെത്തിച്ചത് പരമ്പരാഗത വെളുത്ത വിവാഹ വസ്ത്രമണിയിച്ചൊരുക്കിയാണ്. ഡ്രമ്മിന്റെ അകമ്പടിയില്‍ വാദ്യഘോഷങ്ങളോടെ ഗ്രാമവീഥിയിലൂടെയാണ് വധുവിനെ വിവാഹ വേദിയിലേക്ക് വിശ്വാസികള്‍ ആനയിച്ചു. വധുവിനെ മേയര്‍ ചുംബിച്ചതോടെ ചടങ്ങ് പൂര്‍ത്തിയായി.
വരന് ഉമ്മ വെയ്ക്കുമ്പോള്‍ തിരിച്ചുകടിക്കാതിരിക്കാന്‍ ചീങ്കണ്ണിയുടെ വായ കൂട്ടി കെട്ടിയിരുന്നു. മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണ് സങ്കല്പം. ‘ആവശ്യത്തിന് മഴ ലഭിക്കാനും ഭക്ഷണം ലഭിക്കാനും നദിയില്‍ ആവശ്യത്തിന് മത്സ്യമുണ്ടാകാനും ഞങ്ങള്‍ പ്രകൃതിയോട് പ്രാര്‍ഥിക്കുന്നു.’ എന്ന് പ്രാര്‍ത്ഥിച്ചാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.