കാസര്‍കോട്: കാസര്‍കോട്ടെ വീട്ടില്‍ വന്‍ മോഷണം. മുപ്പതു പവനും മൂന്നര ലക്ഷം രൂപയും കള്ളന്മാര് കവര്‍ന്നു. പൂച്ചക്കാട്ടിലാണ് സംഭവം.
മെര്‍ച്ചന്റ് ഉദ്യോഗസ്ഥനായ വടക്കും മുനീറിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്. ജനല്‍ പാളി കുത്തിതുറന്ന ശേഷം അകത്ത് കടന്നാണ് മോഷണം.
also read: ജെസിബിയില്‍ വരന്റെ വിവാഹ ഘോഷയാത്ര, പിടിവീണത് ഡ്രൈവര്‍ക്ക്, 5,000 രൂപ പിഴ
കഴിഞ്ഞ ദിവസമാണ് സംഭവം. പുലര്‍ച്ചെ ഒന്നിനും നാലരയ്ക്കും ഇടയിലായാണ് മോഷണം നടന്നത്. വീടിന്റെ മുകളിലെ നിലയിലെ ജനല്‍ പാളി കുത്തിതുറന്ന് അതുവഴി വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. പിന്നീട് താഴത്തെ നിലയിലെത്തി.
ഇവിടെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. ബേക്കല്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിരല്‍ അടയാള വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാഞ്ഞങ്ങാട് പൂച്ചക്കാട് ഭാഗത്ത് മോഷണം പതിവാകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.