ജെസിബിയിലെ വരന്റെ വിവാഹ ഘോഷയാത്രയ്ക്ക് പിന്നാലെ ഡ്രൈവര്‍ക്കെതിരെ കേസ്. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും 5,000 രൂപ പിഴ ചുമത്തുകയും ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജെസിബിയിലെ വരന്റെ ഘോഷയാത്രയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സിവില്‍ എഞ്ചിനീയറായ അങ്കുഷ് ജയ്സ്വാളാണ് തന്റെ വിവാഹ ഘോഷയാത്രയ്ക്കായി കുതിരയോ കാറോ ഉപയോഗിക്കുന്നതിന് പകരം ജെസിബി മെഷീന് തിരഞ്ഞെടുത്തത്.
also read: ബിരിയാണിയില്‍ ജീവനുള്ള പുഴുക്കള്‍, ഹോട്ടലിനെതിരെ പരാതി, പിന്നാലെ ബിരിയാണി നശിപ്പിച്ച് ഹോട്ടലുടമ
ഘോഷയാത്രയില്‍ കുടുംബത്തിലെ രണ്ട് സ്ത്രീകളും ബുള്‍ഡോസറില്‍ ജയ്സ്വാളിനെ അനുഗമിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ട ബേത്തുള്‍ പൊലീസ് സൂപ്രണ്ട് സിമല പ്രസാദ്, ജെസിബി ഡ്രൈവര്‍ രവി ബരാസ്കറിനെതിരെ കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ജെസിബി യന്ത്രങ്ങള്‍ വാണിജ്യാവശ്യത്തിനുള്ളതാണ്. ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍, മോട്ടോര്‍ വാഹന നിയമത്തിലെ 39/192 (1) വകുപ്പുകള്‍ ലംഘിച്ചതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തിയതായി അദ്ദേഹം പറഞ്ഞു.