കൊച്ചി: എറണാകുളത്ത് ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയില്‍ പുഴുക്കളെ കിട്ടിയെന്ന് പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലിനെതിരെയാണ് പരാതി. സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് ജീവനോടെയുള്ള പുഴുക്കളെ ലഭിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം ഹോട്ടല്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
also read: അപകടത്തില്‍ ശരീരം തളര്‍ന്നു, തളരാത്ത മനസ്സുമായി ഗണേഷ് വീല്‍ച്ചെയറില്‍ മുന്നോട്ട്, വൈറല്‍ വീഡിയോ
എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ പറഞ്ഞയക്കുകയും ചെയ്തു. ഈ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കിയത്. അതിനിടെ പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന് പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ പരിശോധന നടത്തുമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി ഓഫീസര്‍ ഉറപ്പുനല്‍കിയതായി പരാതിക്കാരന് പറഞ്ഞു.തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പരിശോധന നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്കി.