വീല്‍ചെയറില്‍ ഫുഡ് ഡെലിവറി നടത്തുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ചെന്നൈ സ്വദേശിയായ ഗണേഷ് മുരുഗന് എന്ന 37-കാരനാണ് വീഡിയോയിലുള്ളത്. അപകടത്തില്‍ ശരീരം തളര്‍ന്നിട്ടും തളരാത്ത മനസ്സുമായി കഠിനാധ്വാനം ചെയ്യുകയാണ് ഈ യുവാവ്.
ആറു വര്‍ഷം മുമ്പാണ് അപകടം സംഭവിച്ചത്. നട്ടെല്ലിന് പരിക്കേറ്റ ഗണേഷ് ഏറെ നാള് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ശരീരം ഭാഗികമായി തളര്‍ന്നുപോയിരുന്നു. എന്നാല്‍ തനിക്ക് പറ്റിയ അപകടത്തില്‍ ശരീരത്തിനൊപ്പം മനസ്സിനെയും തളര്‍ത്താന്‍ ഗണേഷ് അനുവദിച്ചില്ല.
അങ്ങനെ മോട്ടോര്‍ പിടിപ്പിച്ച വീല്‍ചെയറില്‍ ഭക്ഷണസാധനങ്ങള്‍ വില്ക്കാന് തുടങ്ങി. ഐ.പി.എസ്. ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
मिलिए भारत के पहले व्हीलचेयर फूड डिलीवरी बॉय गणेश मुरुगन से.वे अपनी व्हीलचेयर पर फ़ूड डिलीवरी करते है.
चेन्नई के दिव्यांग गणेश मुरुगन ने परिस्थितियों से समझौता किए बगैर रास्ता निकाला और आत्मनिर्भरता की राह थामी.वे उन सभी के लिए प्रेरणा हैं जो मुसीबतों से लड़ने की जगह झुक जाते हैं pic.twitter.com/Y4QWR49JJg— Dipanshu Kabra (@ipskabra) June 21, 2022
ഐ.ഐ.ടി. മദ്രാസ് വികസിപ്പിച്ചെടുത്ത വീല്‍ചെയറാണ് ഗണേഷ് ഉപയോഗിക്കുന്നതെന്ന് ദിപാന്‍ഷു കബ്ര പറഞ്ഞു. ഗണേഷിനെ നിരവധി പേരാണ് അഭിനന്ദിച്ച്.