കുഞ്ഞുകുട്ടികളുടെ രസകരമായ വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളെല്ലാം ഏറ്റെടുത്തിരിക്കുകയാണ് നിഷ്കളങ്കമായ ഒരു കുഞ്ഞ് വിദ്യാര്‍ത്ഥിയുടെ വീഡിയോ.
ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും ചോറ് കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറിനോടുള്ള ഒരു കുരുന്നിന്റെ കരുതലാണീ വിഡിയോയില്‍. ഭക്ഷണം കഴിക്കാന്‍ വൈകുന്ന ടീച്ചറിന്റെ അരികില്‍ വന്നു നിന്ന് സ്നേഹത്തോടെ ശകാരിക്കുകയാണീ കൊച്ചുമിടുക്കന്.
also read: ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ! ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയിൽ
താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി കഴിഞ്ഞിട്ട് ചോറ് കഴിച്ചോളാമെന്ന് അധ്യാപിക പറയുമ്പോള്‍, ‘ഞാന്‍ ഇവിടെ നിന്നു പോയിട്ട്, കഴിച്ചിട്ട് എഴുതിയാ മതി ‘ എന്നായി കുട്ടി. ടീച്ചര്‍ എന്തൊക്കെ പറഞ്ഞിട്ടും അത് സമ്മതിച്ചു കൊടുക്കാതെ കുട്ടി വീണ്ടും ടീച്ചറെ ചോറ് കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
കഴിച്ചില്ലെങ്കില്‍ അച്ഛനും അമ്മയും വഴക്ക് പറയുമെന്നും ഇനിയും ചോറ് ഉണ്ടില്ലെങ്കില്‍ താന്‍ വടി എടുത്ത് നല്ല അടി തരുമെന്നൊക്കെ നിര്‍ത്താതെ പറയുകയാണ് കുസൃതിക്കുരുന്ന്. ക്ലാസ് മുറിയില്‍ നടക്കുന്ന ഈ രസകരമായ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. അധ്യാപിക കുട്ടികളോട് എത്രമാത്രം സ്നേഹം കാണിക്കുന്നുണ്ടാവും എന്നതിന് തെളിവാണ് ഈ കുരുന്നിന്റെ കരുതല്‍.