കൊല്ലം: ദമ്പതിമാരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കല്ലേലിഭാഗം സാബു ഭവനത്തിൽ 52കാരനായ സാബു,45കാരിയായ ഷീജ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സാബുവിന്റെ ശരീരത്തിൽ വൈദ്യുതി കേബിൾ ചുറ്റിയ നിലയിലായിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സാബുവിന്റെ ഇരുകൈകളിലെയും വിരലുകൾ വൈദ്യുതാഘാതമേറ്റ് കരിഞ്ഞ നിലയിലാണ്. സംഭവത്തിൽ ഫൊാറൻസിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഏക മകൻ: അഭിനവ്.