കണ്ണൂര്‍: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. ഇരിട്ടി ചരല് സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര് ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബിന്‍ഷ തോമസ് റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് പരിശോധന ക്ലര്‍ക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്.
also read: സോപ്പ് നിര്‍മാണ കമ്പനിയില്‍ അടിപിടി, ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു
പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ബിന്‍ഷ അറസ്റ്റിലായത്.
ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ബിന്‍ ഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും നിരവധി പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്