പാലക്കാട്: സോപ്പ് നിര്‍മാണ കമ്പനിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു.പാലക്കാട് ജില്ലയിലെ മുതലമട ചേനപ്പന്തോട്ടത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സോപ്പുനിര്‍മ്മാണ കമ്പനിയുടമയ്ക്കും ജീവനക്കാരിക്കും ഇവരുടെ ഭര്‍ത്താവിനുമാണ് വെട്ടേറ്റത്.
ആറുമുഖന്‍ പത്തിച്ചിറ, സുധ, രാമനാഥന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ രാമനാഥനെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ആറുമുഖനെയും സുധയെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറുമുഖനും സുധയും തമ്മിലുള്ള അടുപ്പത്തെച്ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്.
also read: ബിരിയാണിയില്‍ ജീവനുള്ള പുഴുക്കള്‍, ഹോട്ടലിനെതിരെ പരാതി, പിന്നാലെ ബിരിയാണി നശിപ്പിച്ച് ഹോട്ടലുടമ
ഭാര്യയെ അന്വേഷിച്ച് സോപ്പ് നിര്‍മാണ കമ്പനിയില്‍ എത്തിയ രാമനാഥന് സുധയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ ആറുമുഖനും വെട്ടേറ്റു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു രാമനാഥനെയും വെട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി.