കോഴിക്കോട്: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ അപ്പൂസ് എന്ന് വിളിക്കുന്ന സൂര്യകാന്ത് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
also read: ഒരു വീട്ടിലെ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു, 50കാരന് 5 വര്‍ഷം കഠിന തടവ് ശിക്ഷ
പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. സംസ്കാരം പോസ്റ്റ്മോമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും. പിതാവ്: ബാലന് (എല്‍.ഐ.സി. ഏജന്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ.