തൃശൂര്‍: ഒരു വീട്ടിലെ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ച അന്പതുകാരന് ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. താന്ന്യം കിഴക്കേനട പൈനൂര്‍ കുന്തറ വീട്ടില്‍ ബാബുവിനെയാണ് (50) കോടതി ശിക്ഷിച്ചത്. 5 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
2019-ല്‍ അന്തിക്കാട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഒന്‍പതും ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ ഉപദ്രവിച്ചെന്നാണു കേസ്.
ഇതില്‍ ഏറ്റവും ഇളയ കുട്ടിയെ ഉപദ്രവിച്ച കേസിലാണ് ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിധി. മറ്റു രണ്ടു കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടന്നു വരികയാണ്.
പിഴത്തുക ഇരയായ കുഞ്ഞിന് നല്‍കാനും വിധിച്ചു.അമ്മയോട് അഞ്ചു വയസ്സുകാരി വിഷയം പറയുന്നത് കേട്ട് മറ്റു കുഞ്ഞുങ്ങള്‍ ഇയാള്‍ അവരെയും ഉപദ്രവിച്ച കാര്യം വെളിപ്പെടുത്തുകയായിരുന്നു.