പാലക്കാട്: വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ അജില്‍ എന്ന വിദ്യാര്‍ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയപ്പോഴാണ് അജില്‍ അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് 10 അംഗ സംഘത്തിനൊപ്പം അജില്‍ ധോണിയിലെത്തിയത്. ഇവിടെയുള്ള ഗൈഡിന്റെ കണ്ണുവെട്ടിച്ച് അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തെ മറ്റൊരു വെള്ളച്ചാട്ടത്തിലേക്ക് കയറിപോവുകയായിരുന്നു.
അവിടെ നിന്നും അജിന് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ഇന്നലെ പൊലീസും വനം വകുപ്പും, ഫയര്‍ഫോഴ്സും അജിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിച്ച് തിരച്ചില്‍ പുനരാരംഭിച്ച്.
കാട്ടായി ഗവ. എച്ച്എസ്എസില്‍ പ്ലസ്ടു പരീക്ഷ എഴുതി ഇന്നത്തെ റിസള്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു അജില്‍. അജിലിന്റെ മരണം മാതാപിതാക്കളെയും സുഹൃത്തുക്കളെയും നാടിനെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്.