ആലപ്പുഴ: ആലപ്പുഴയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. കായംകുളത്താണ് സംഭവം. എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്ന് മാതാപിതാക്കള്‍ പറയുന്നു.
സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്കി. നാലുമണിക്ക് ശേഷമാണ് ഇവരെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
also read: ജൂൺ 17 കേരള മെട്രോ ഡേ! അഞ്ച് രൂപയുണ്ടെങ്കിൽ തലങ്ങും വിലങ്ങും സഞ്ചരിക്കാം
ഇത്തവണ 99.26 ശതമാനമാണ് വിജയം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേര് പരീക്ഷ എഴുതിയതില്‍ 4,23,303 പേര് ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മന്ത്രി വി.ശിവന് കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.