കൊച്ചി: സംസ്ഥാനത്ത് ആദ്യമായി മെട്രോ ട്രെയിൻ എത്തിയ ദിനമായ ജൂൺ 17 കേരള മെട്രോ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ അഞ്ച് രൂപയ്ക്ക് യാത്ര. വെള്ളിയാഴ്ചയിലെ കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി കുറച്ചു. ഈ ദിവസം എത്രവേണമെഹ്കിലും അഞ്ചുരൂപയ്ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം.
വെള്ളിയാഴ്ച എടുക്കുന്ന ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ച് രൂപ മാത്രം മതി. മൊബൈൽ ഫോൺ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും അഞ്ച് രൂപ നൽകിയാൽ മതി.
കൊച്ചി വൺ കാർഡ് ഉപയാഗിക്കുന്നവർക്കും ഈ ഇളവുുണ്ട്. ട്രിപ് പാസ് ഉപയോഗിക്കുന്നവർക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയിൽ നിന്ന് അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യാനാണ് തീരുമാനം.