അത്തോളി: യുകെജി വിദ്യാര്‍ത്ഥി സ്കൂട്ടറിടിച്ച് മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിന്റെയും നസീമയുടേയും ഏകമകനായ മുനവര്‍ അലി ആണ് മരിച്ചത്. അഞ്ച് വയസ്സായിരുന്നു. അമ്മയുടെ കണ്മുന്നില് വെച്ചാണ് അപകടം സംഭവിച്ചത്.
സ്കൂളിലേക്കിറങ്ങവേ വീടിനടുത്ത് വച്ചാണ് മുനവര്‍ അപകടത്തില്‍പെട്ടത്. സ്കൂള്‍ ബസ് കാത്തുനില്‍ക്കെ ഉമ്മയുടെ കൈ വിട്ട് റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്.
അപകടത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. നസീമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ ഉടന്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൂനഞ്ചേരി എഎല്‍പി സ്കൂള്‍ യുകെജി വിദ്യാര്‍ഥിയാണ്.