കല്‍പ്പറ്റ: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. വയനാട്ടിലാണ് സംഭവം. മക്കിയാട് പാലേരി കോളനിയില്‍ ഗോപാലന് ആണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മരിച്ചു.
പനിയും നടുവേദനയുമായി വെള്ളമുണ്ട പി.എച്ച്.സിയില്‍ ചികിത്സ തേടുകയായിരുന്നു ഗോപാലന്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗം ഭേദമാകാതെ വന്നതോടെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാല്‍ ചൊവ്വാഴ്ച പകല്‍ ഒരുമണിയോടെ മരിച്ചു. തൊപ്പിയുടെയും പരേതയായ ചണ്ണയുടെയും മകനാണ് അവിവാഹിതനായ ഗോപാലന്. സഹോദരങ്ങള്‍: ചന്ദ്രന്, വല്‍സല.