കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉല്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നു. കോഴിക്കോട്ടെ വിവിധ സ്കൂള്‍, കോളേജ് പരിസരത്തു നിന്ന് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ചു വെച്ച നിരവധി പുകയില ഉല്പന്നങ്ങളും മദ്യവും സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (കാവല്‍ ) കോഴിക്കോട് കസബ, ടൗണ്‍, വെള്ളയില്‍ പൊലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തു.
പുതിയ അധ്യയനവര്‍ഷം ആരംഭിച്ച മുതല്‍ കോഴിക്കോട് ജില്ല പൊലീസ് മേധാവിയുടെ ചുമതലയുള്ള അമോസ് മാമന് ഐപിഎസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ലഹരിവിരുദ്ധ സേനക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
also read: നടി അപൂർവ്വ ബോസ് വിവാഹിതയാകുന്നു; വരൻ ധിമൻ തലപത്ര
ഇതിന്റെ ഭാഗമായി നിരവധി കടകള്‍ നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ എ ജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള കാവല്‍ സംഘം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂള്‍ പരിസരങ്ങളില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു.
പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കസബ, ടൗണ്‍, വെള്ളയില്‍ പൊലീസ് സ്റ്റേഷന് പരിധികളിലെ വിദ്യാലയ പരിസരങ്ങളിലെ ആറോളം കടകളില്‍ നടത്തിയ റെയ്ഡില്‍ സിഗരറ്റ്, ബീഡി, ഹാന്‍സ് തുടങ്ങി നിരവധി നിരോധിത പുകയില ഉല്പന്നങ്ങളും വില്പനക്കായി സൂക്ഷിച്ച നിരവധി മദ്യവും പൊലീസ് കണ്ടെടുത്തു.