ആലപ്പുഴ: നവവധുവിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ഭര്‍ത്താവ് അറസ്റ്റിലായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ ഹെനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് അപ്പുക്കുട്ടനാണ് അറസ്റ്റിലായത്. ഹെനയെ തല ഭിത്തിയില്‍ ഇടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 26നാണ് ഹെനയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്.
also read: സ്കൂള്‍ വാനില്‍ നിന്ന് ഇറങ്ങവെ അണലിയുടെ കടിയേറ്റു, വിദ്യാര്‍ത്ഥി ആശുപത്രിയില്‍
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ടില്‍ ശരീരത്തിലെ മുറ്റവുകള് കണ്ട് ഡോക്ടര്‍മാര്‍ സംശയങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഏഴുമാസം മുന്‍പായിരുന്നു വിവാഹം. കൊല്ലം സ്വദേശിയാണ് ഭര്‍ത്താവ് അപ്പുക്കുട്ടന്.