ഉദുമ: യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലയിലാണ് സംഭവം. അരമങ്ങാനം ഉലൂജി എസ്.ആര്. ഭവനിലെ സുജിനി ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. 28 ദിവസം മുന്‍പാണ് സുജിനി ആണ്‍കുട്ടിക്ക് ജന്മംനല്കിയത്.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുകാര്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ സുജിനിയെ വീടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ അയല്‍വാസികളുടെ സഹായത്തോടെ അശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനായ അപ്പകുഞ്ഞിയുടെയും മകളാണ്. ഭര്‍ത്താവ്: അഭിലാഷ് (പാലക്കുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍, പനയാല്‍ പെരുന്തട്ട കളിങ്ങോത്ത്). മകള്‍: ശ്രേയയ. സഹോദരങ്ങള്‍: അഭിലാഷ്, സുപ്രിയ, സജിനി.