പാലക്കാട്: സ്നേഹവും സ്വത്തുമെല്ലാം വാരിക്കോരി നല്‍കിയിട്ടും മൂത്തമകള്‍ മര്‍ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് പരാതിയുമായി എണ്‍പത്തി എട്ടുകാരിയായ അമ്മ. പാലക്കാട് പുതുശ്ശേരി സ്വദേശിനി കാര്‍ത്യായനിയെയാണ് മകള്‍ ക്രൂരമായി മര്‍ദിച്ച് പുറത്താക്കിയത്.
ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിറങ്ങിയ കാര്‍ത്യായനിക്ക് ഓട്ടോറിക്ഷക്കാരും ഇളയമകനും തുണയായി. ഏഴുമക്കളാണ് കാര്‍ത്യായനിയമ്മയ്ക്ക്. നാല് പെണ്ണും മൂന്ന് ആണ് മക്കളുമാണ് ഈ അമ്മയ്ക്ക്. ഇത്രയും മക്കളുണ്ടായിട്ടും എന്നും കണ്ണീരുമാത്രമായിരുന്നു കാര്‍ത്യായനിയമ്മയ്ക്ക്.
also : സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി, പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍. മകള്‍ തല്ലിയിറക്കിയതിന് ശേഷം ഗേറ്റ് കടക്കുമ്പോള്‍ മരണത്തെക്കുറിച്ചായിരുന്നു അമ്മയുടെ ചിന്ത. വേച്ച് വേച്ച് നടന്നുനീങ്ങുന്ന അമ്മയെ ഓട്ടോറിക്ഷക്കാരാണ് ചേര്‍ത്തുനിര്‍ത്തി ദാഹജലം നല്‍കിയത്. പിന്നാലെ ഇളയമകനെ വിവരമറിയിക്കുകയായിരുന്നു.
സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായി, പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
ആര്ഡിഒയെക്കണ്ട് തനിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ രേഖാമൂലം എഴുതി നല്‍കിയാണ് മകനൊപ്പം അമ്മ മടങ്ങിയത്. നാല് പെണ്മക്കളുടെയും വിവാഹം നല്ല നിലയില്‍ നടത്തി. ഭര്‍ത്താവ് മരിക്കുന്നതിന് മുന്‍പ് തന്നെ സ്വത്തുക്കള്‍ പെണ്മക്കള് കൈവശപ്പെടുത്തിയെന്നാണ് അമ്മ പറയുന്നത്. ആണ്മക്കളുടെ വീട്ടിലേക്ക് പോകാനും വിലക്കുണ്ടായിരുന്നുവെന്നാണ് ആക്ഷേപം. ഇളയമകന് മാത്രമായിരുന്നു സംരക്ഷിച്ചത്.