കൊല്ലം: ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്തെ കല്ലടയാറ്റില്‍ വീണ പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുറ്റിമൂട്ടില്‍ വച്ചാണ് പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടത്.
മൃതദേഹം ഇവിടെ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപര്‍ണയും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് കല്ലടയാറ്റില്‍ ഇറങ്ങിയത്. ഇവിടെ നിന്നും സെല്‍ഫി എടുക്കുന്നനിടെയാണ് അപകടമുണ്ടായത്.
അപര്‍ണയടക്കം മൂന്ന് പേരും ഒഴുക്കില്‍പ്പെട്ടു. ഇതില്‍ രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ അപര്‍ണയെ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നലെ മുതല്‍ അപര്‍ണയ്ക്കായി തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.