കാഞ്ഞങ്ങാട്: തന്റെ നഷ്ടപ്പെട്ട സൈക്കിള്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ഒന്‍പത് വയസുകാരന് മുഹമ്മദ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രണ്ട് വര്‍ഷത്തെ സമ്പാദ്യം കൂട്ടിവച്ചാണ് മുഹമ്മദ് സൈക്കിള്‍ വാങ്ങിയത്. എന്നാല്‍ ചവിട്ടി കൊതി തീരുമുമ്പ് അതുമായി ഒരു കള്ളന് കടന്നു കളഞ്ഞു.
കാഞ്ഞങ്ങാട് സ്വദേശി അബുല്‍ സലാമിന്റെ മകനാണ് മുഹമ്മദ്. ഏറെ നാളായി സ്വരുക്കൂട്ടിവെച്ച സമ്പാദ്യം കൊണ്ട് സൈക്കിള്‍ വാങ്ങിയപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു മുഹമ്മദ്. അതിനിടെയാണ് മോഷ്ടാവ് സൈക്കിളും കൊണ്ട് കടന്നത്. നഷ്ടപ്പെട്ട സൈക്കിള്‍ കണ്ടെത്താന്‍ സഹായം തേടി സമൂഹമാധ്യമങ്ങളിലടക്കം മുഹമ്മദ് കുറിപ്പിട്ടു.
also read: വാതിലിന്റെ പൂട്ട് വീണു, വീടിനുള്ളില്‍ കുടുങ്ങി മൂന്നുവയസ്സുകാരി, രക്ഷകരായെത്തി അഗ്നിരക്ഷസേന
ലഭിച്ച പണത്തിനൊപ്പം ഉപ്പയുടെ സഹായം കൂടി ചേര്‍ന്നപ്പോഴാണ് സൈക്കിളിനുള്ള പന്ത്രണ്ടായിരം രൂപ തികഞ്ഞതെന്ന് മുഹമ്മദിന്റെ വീട്ടുകാര്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈക്കിള്‍ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ്.