മുട്ടം: വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ രക്ഷിച്ച് അഗ്നിരക്ഷസേന. ഇടുക്കി ജില്ലയിലെ മുട്ടത്താണ് സംഭവം. ചള്ളാവയല്‍ പഴുക്കാത്തറ വീട്ടില്‍ സ്വപ്നയുടെ മകള്‍ അതിഥിയാണ് വീടിനുള്ളില്‍ കുടുങ്ങിയത്. സ്വപ്ന വീടിന് പുറത്തിറങ്ങിയ സമയം വാതിലിന്റെ പൂട്ട് വീഴുകയായിരുന്നു.
താക്കോല്‍ ഉള്‍പ്പെടെ അകത്ത് അകപ്പെട്ടതോടെ പുറത്തുനിന്ന് തുറക്കാനായില്ല. ഇതിനിടെ പേടിച്ച് വിറച്ച കുട്ടി നിലവിളിക്കാനും തുടങ്ങി. പൂട്ട് തുറക്കേണ്ട രീതികള്‍ ഉള്‍പ്പെടെ ജനല്‍വഴി കുട്ടിക്ക് മാതാപിതാക്കള്‍ പറഞ്ഞു നല്‍കിയെങ്കിലും തുറക്കാനായില്ല.
also read: ദളിത് യുവതി പാചകം ചെയ്ത ഭക്ഷണം നിരസിച്ച് വിദ്യാര്‍ത്ഥികള്‍, കര്‍ശന നടപടിയുമായി സ്കൂള്‍ അധികൃതര്‍
തുടര്‍ന്ന് വീട്ടുകാര്‍ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. തൊടുപുഴയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി പുറകുവശത്തെ വാതില്‍പൊളിച്ച് അകത്തുകടന്ന് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.