ഡെറാഡൂണ്‍: ദളിത് യുവതി പാചകം ചെയ്ത ഭക്ഷണം നിരസിച്ച് വിദ്യാര്‍ത്ഥികള്‍. ഉത്തരാഖണ്ഡിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം നിരസിച്ചത്. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് നരേന്ദര്‍ സിംഗ് ഭണ്ഡാരി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും കുട്ടികള്‍ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. നേരത്തെയും സമാനസംഭവമുണ്ടായിട്ടുണ്ട്. ഇതേ സ്കൂളില്‍ ഒരു ദളിത് പാചകക്കാരന് തയ്യാറാക്കിയ ഉച്ചഭക്ഷണം ഉയര്‍ന്ന ജാതിയില്‍ ഉള്‍പെട്ട വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചിരുന്നു.
also read: അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത
ഇതേ തുടര്‍ന്ന് മാര്‍ച്ച് അവസാനം മുതലാണ് സ്കൂളില്‍ ഉച്ചഭക്ഷണം പുനരാരംഭിച്ചത്. ഡിസംബറില്‍ ദളിതര്‍ ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുനിതാ ദേവി എന്ന യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.