ആലപ്പുഴ; മകള്‍ക്ക് കേക്കു കൊണ്ടുവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പിതാവ് തിരിച്ചെത്തിയത് ജീവനറ്റ ശരീരമായി. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ പടിഞ്ഞാറെ മനക്കോടം ലക്ഷംവീട്ടില്‍ പ്രസാദിന്റെ മകന് വിഷ്ണു പ്രസാദാണ് (28) മരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. തണ്ണീര്‍മുക്കത്തെ സുഹൃത്തിന്റെ വിവാഹ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു വിഷ്ണു. പോകുന്നതിനിടെ മകളോട് തിരിച്ചുവരുമ്പോള്‍ കേക്ക് കൊണ്ടുവരാമെന്ന് വാക്കും നല്കി. എന്നാല്‍ കേക്ക് കാത്തിരുന്ന മകളുടെ അരികിലേക്ക് എത്തിയത് അച്ഛന്റെ മരണവാര്‍ത്തയാണ്.
also read: ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തി, കിണറ്റില്‍ വീണ് കള്ളന്, പുറത്തെടുത്തത് പോലീസ്
സുഹൃത്തിന്റെ വീട്ടില്‍ നിന്നുള്ള മടക്കയാത്രയില്‍ വിഷ്ണു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടേകാലിനു ചേര്‍ത്തല പതിനൊന്നാം മൈലില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളത്തെ സ്പെയര്‍ പാര്‍ട്സ് കടയിലെ സെയില്സ്മാനായിരുന്നു വിഷ്ണു. അച്ഛന് പ്രസാദിന് കൂലിപ്പണിയാണ്. മത്സ്യസംസ്കരണ ശാലയിലെ പണിക്കാരിയാണ് അമ്മ മിനി. ബിബിതയാണ് വിഷ്ണുവിന്റെ ഭാര്യ.