വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കള്ളിക്കാട് മുകുന്തറ മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് വീട്ടില്‍ ഊളന്‍ ഗോപി എന്ന ഗോപി ആശാരിയെയാണ് (55) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 27ന് വെള്ളറട താഴെക്കര കളിയ്ക്കല്‍ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടന്നിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
also read: ബസ് ബൈക്കിലിടിച്ച് അപകടം; യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം, കണ്ണീര്‍ക്കടലായി കല്യാണവീട്
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി തകര്‍ത്ത് പ്രതി മോഷണം നടത്തിയെന്ന വിവരം ലഭിച്ചത്. സിസിടിവി ഇല്ലാത്ത ക്ഷേത്രങ്ങള്‍ നോക്കിവെച്ചായിരുന്നു മോഷണം കൂടുതലും നടത്തിയത്.