കോഴിക്കോട്: റെയില്‍ പാലത്തില്‍ നിന്ന് തീവണ്ടി തട്ടി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കരുവന് തുരുത്തി സ്വദേശി നഫയാണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.
നഫയുടെ കൂടെ ഉണ്ടായിരുന്ന പെരിങ്ങാവ് സ്വദേശി ഇഷാമിനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഷാമിന് കൈക്കും കാലിനുമാണ് പരിക്ക്. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
also read: ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ
കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ തീവണ്ടിയാണ് തട്ടിയത്. ഉച്ചക്ക് 12:45 ഓടെയായിരുന്നു സംഭവം. റെയില്‍ പാലത്തില്‍ നിന്നും ട്രെയിന്‍ തട്ടി നഫ പുഴയിലേക്ക് വീഴുകയായിരുന്നു.