ഹരിപ്പാട്: വൃത്തിഹീനമായി ഭക്ഷണം പാചകം ചെയ്ത നിരവധി ഹോട്ടലുകളാണ് അടുത്ത കാലത്തായി ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചത്. ഇപ്പോഴിതാ ചിക്കന്‍ ബിരിയാണിയില്‍ നിന്ന് അട്ട ലഭിച്ചെന്ന ഉപഭോക്താവിന്റെ പരാതിയെതുടര്‍ന്ന് ഒരു ഹോട്ടല്‍ കൂടി അടച്ചുപൂട്ടിച്ചിരിക്കുകയാണ്.
ഡാണാപ്പടിയിലെ മദീന ഹോട്ടല്‍ ആണ് പൂട്ടിച്ചത്. ബിരിയാണിയില്‍ അട്ടയെ ലഭിച്ചെന്ന പരാതിയുമായി എരിക്കാവ് സ്വദേശികളാണ് നഗരസഭയെ സമീപിച്ചത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ നേരിട്ടെത്തി പരിശോധന നടത്തുകയായിരുന്നു.
also read: വളര്‍ത്തുമയിലിന് ഭക്ഷണം മുടങ്ങി, അടിയന്തര പ്രാധാന്യമുള്ള യോഗം നിര്‍ത്തിവെച്ച് മോഡി
ഇവിടെ വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. അടുപ്പിനോടു ചേര്‍ന്ന് വിറക് സൂക്ഷിച്ചിരുന്നതിന്റെ അടുത്ത് തുറന്നാണ് ഭക്ഷണം വെച്ചിരുന്നത്. ഇങ്ങനെയാകാം ബിരിയാണിയില്‍ അട്ടവീണതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ചവരെ കട അടച്ചിടാനാണ് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജെഎച്ച്ഐ മനോജ് ചക്രപാണിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ മനു കൃഷ്ണന്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.