ന്യൂഡല്‍ഹി: തന്റെ വളര്‍ത്തുപക്ഷിയായ മയിലിന് ഭക്ഷണം മുടങ്ങിയെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അടിയന്തര പ്രാധാന്യമുള്ള യോഗം നിര്‍ത്തിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമിത് ഷായാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
സ്റ്റാഫംഗങ്ങള്‍ മയിലിന് തീറ്റ നല്‍കിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മോഡി യോഗം വീണ്ടും നടത്തിയതെന്നും അമിത് ഷാ ട്വിറ്ററിലൂടെ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രാഷ്ട്രീയ യാത്രയും വളര്‍ച്ചയും പ്രമേയമാക്കുന്ന മോഡി അറ്റ് 20 -ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകത്തിന്റെ ന്യൂഡല്‍ഹിയില്‍ നടന്ന പ്രകാശനച്ചടങ്ങിനിടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
മീറ്റിങ് നടക്കുന്നതിനിടെ ഗ്ലാസ് ഭിത്തിയില്‍ മയില്‍ കൊക്കുകൊണ്ടു മുട്ടിയെന്നും തീറ്റ കിട്ടാത്തതിനാലാണ് പക്ഷി ഇങ്ങനെ ചെയ്യുന്നതെന്ന് മോഡിക്ക് പെട്ടെന്നു തന്നെ മനസ്സിലായെന്നും അമിത് ഷാ പറയുന്നു. മോഡിയുടെ സൂക്ഷ്മമായ ശ്രദ്ധയും സംവേദനക്ഷമതയും ഇതില്‍ പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്#ത്തു.
Ever heard of a Prime Minister interrupting an important meeting to cater to the needs of a hungry bird!
Union Minister @AmitShah recalls a #ModiStory which is untold unheard of, highlighting Modi's concern for each and every being.
Follow: @themodistoryhttps://t.co/scg2IeW40W pic.twitter.com/6Yev31OWKj
— Modi Story (@themodistory) May 11, 2022