തൃശൂര്‍: സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ വന്‍കവര്‍ച്ച. മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവന്നു. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലാണ് സംഭവം. സ്വര്‍ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പുഴയ്ക്കല്‍ ശോഭാ സിറ്റി മാളില്‍ ബാലനും കുടുംബവും സിനിമാ കാണാന്‍ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നി വീട്ടില്‍ പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.
also read: സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍; ഇന്നത്തെ വില അറിയാം
അലമാരയില്‍ ബാറുകളായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. വീട്ടില്‍ ഒരാള്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മോഷ്ടാവിന്റെ മുഖം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സമീപത്തെ വീടുകളിലെ സിസിടിവികള്‍ കൂടി പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രവാസി വ്യവസായിയായിരുന്ന ബാലന് രാജ്യത്തിന് വെളിയിലെ സ്വര്‍ണവ്യാപാരം അവസാനിപ്പിച്ചാണ് നാട്ടില്‍ തിരിച്ചെത്തിയത്.