കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുത്തനെ താഴേക്ക്. ഇന്ന് 600 രൂപയാണ് സ്വര്‍ണ്ണവിലയില്‍ കുറഞ്ഞത്. ഇതോടെ സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 37,160 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്.
ഇതോടെ 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു.
ALSO READ: മോഡലായ യുവതി ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍, കൊലപാതകമാണെന്ന് ബന്ധുക്കള്‍
ഇന്നലെ വീണ്ടും ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു വില.