കോഴിക്കോട്: കോഴിക്കോട് പരസ്യചിത്ര മോഡലായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പില്‍ബസാറില്‍ നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനി ഷഹനയാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുപത് വയസ്സായിരുന്നു. ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നു. ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഷഹനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
also read: കുടുംബ വഴക്ക്; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.