കോഴിക്കോട്: വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
എട്ടാം തീയതിയാണ് വിവാഹം നടന്നത്. വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദിയും വയറിളക്കവും പനിയും ബാധിച്ച് 50ഓളം പേര് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും കുട്ടികളാണ്.
എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.