ആലപ്പുഴ: യുവതിയെയും കുട്ടികളെയും പോലീസ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിനെതിരെ ഗുരുതര ആരോപണവുമായി നജ്ലയുടെ ബന്ധുക്കള്‍. പോലീസുകാരനായ റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് നജ്ലയെയും കുട്ടികളെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസുകാരനായ റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യംചെയ്തതോടെ നജ്ലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് തുടങ്ങിയെന്നും ബന്ധുക്കള്‍ പറയുന്നു.
also read: വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു, 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
നജ്ല തൂങ്ങി മരിച്ച നിലയിലായിരുന്നു. മകന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയും ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘം എത്തി വാതില്‍ പോളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. നജ്ലയുടെ ബന്ധുക്കളില്‍ ആരുമായും ഒരു ബന്ധവും റെനീസ് അനുവദിച്ചിരുന്നില്ല. അമ്മയോട് മാത്രമായിരുന്നു ഫോണില്‍ പോലും സംസാരിക്കാന്‍ അനുമതി. നജ്ലയുടെ ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടികളുണ്ടാകും.