മലപ്പുറം: ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. അപകടത്തില്‍ ഒരു സ്ത്രി പുറത്തേക്ക് തെറിച്ചുവീണു. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
ബുധനാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. വണ്ടൂര്‍ അമ്പലപ്പടിയില്‍ വെച്ചാണ് സ്വകാര്യബസ് അപകടത്തില്‍പെട്ടത്. ബസ് യാത്രക്കാരെയും കയറ്റി മമ്പാട് നിന്ന് പന്തലിങ്ങല്‍ വഴി വണ്ടൂരിലേക്ക് പോകുകയായിരുന്നു. അമ്പലപ്പടി കോഞ്ഞവളവില് വെച്ച് മെയിന്‍ ലീഫ് പൊട്ടിയാണ് അപകടം.
നിയന്ത്രണം വിട്ട ബസ് അടുത്തുള്ള മതിലില്‍ ഇടിച്ചാണ് നിന്നത്. യാത്രകാര്‍ കുറവായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു സ്ത്രി പുറത്തേക്ക് തെറിച്ചുവീണു. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.