വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു മലയാളികള്‍ ഖത്തറില്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷമീം, പൊന്നാനി സ്വദേശി റസാഖ്, മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
ഇടുക്കി സ്വദേശി ശരണ്‍ജിത്ത് ശേഖര്‍, സജിത്തിന്റെ ഭാര്യ എന്നിവരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വൈകിട്ടായിരുന്നു ദാരുണ സംഭവം. മിസൈദ് സീലൈനില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കാറില്‍ പോയ സംഘമാണ് അപകടത്തില്‍ പെട്ടത്.
also read: വിവാഹശേഷമുള്ള ആദ്യ പെരുന്നാള്‍, ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മലാല യൂസഫ്സായി
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കല്ലില്‍ ഇടിച്ചു നിയന്ത്രണം വിട്ടതാണ് അപകട കാരണം. പരുക്കുക്കേറ്റവരെ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ വക്രയിലെ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.